ആദ്യ ഘട്ടമായി ആറാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍. ഹമാസ് സ്വതന്ത്രരാക്കുന്ന ഓരോ ബന്ദിക്കും പകരമായി ഇസ്രേലി ജയിലിലുള്ള 30 പലസ്തീനീകളെ വീതം മോചിപ്പിക്കണം. കരാര്‍ ലംഘനമോ ആക്രമണമോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് തനിക്ക് എല്ലാ പിന്തുണയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു.
2023 ഒക്റ്റോബര്‍ ഏഴിലെ ആക്രമണത്തില്‍ ബന്ദികളാക്കിയ മൂന്നു യുവതികളെയാണ് റെഡ് ക്രോസ് സംഘം വഴി ഹമാസ്, ഇസ്രയേലിനു കൈമാറിയത്. ദൊരോണ്‍ സ്ററീന്ബ്രഷര് (31), ബ്രിട്ടിഷ്~ ഇസ്രേലി യുവതി എമിലി ദമരി (28), റോമി ഗൊനെന്‍ (24) എന്നിവര്‍ക്കാണു മോചനം.
ഇസ്രേലി സമയം രാവിലെ 8.30ന് (ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ കൈമാറുന്നത് ഹമാസ് രണ്ടു മണിക്കൂറിലേറെ വൈകിപ്പിച്ചതോടെ വെടിനിര്‍ത്തല്‍ മൂന്നു മണിക്കൂര്‍ വൈകി. ഈ സമയത്ത് ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ ഗാസയില്‍ 26 പേര് മരിച്ചു.

Comments: